തലകുനിക്കാതെ വാഹനമോടിക്കാം; പുത്തന്‍ ആശയത്തിനു യുവസംരംഭകര്‍ നേടിയത് അഞ്ചുലക്ഷം ഡോളര്‍
കാറിൽ ഘടിപ്പിച്ച എക്സ്പ്ലോറൈഡ് ഉപകരണം.
കൊച്ചി∙ കാറോടിക്കുമ്പോള്‍ ഡ്രൈവിങ് തടസപ്പെടാതെ പാട്ടുകേള്‍ക്കാനും ജിപിഎസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാന്‍ഡ്‌സ്ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളി യുവസംരംഭകര്‍ 40 ദിവസത്തിനുളളില്‍ അഞ്ചു ലക്ഷം ഡോളറിന്റെ പ്രീ-ഓര്‍ഡര്‍ നേടി റെക്കോര്‍ഡിട്ടു. 50 രാജ്യങ്ങളില്‍ നിന്ന് 1,800 ഓര്‍ഡറുകള്‍ നേടി സ്റ്റാര്‍ട്ടപ് വില്ലേജിലെ എക്‌സ്‌പ്ലൊറൈഡാണ് ഇന്ത്യന്‍ യുവസംരംഭകര്‍ക്കിടയിലെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
കാറിൽ ഘടിപ്പിച്ച എക്സ്പ്ലോറൈഡ് ഉപകരണം.
പൂര്‍ണമായും ഡ്രൈവിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിച്ചുതന്നെ ഡിജിറ്റല്‍ ഭൂപടങ്ങള്‍ നോക്കാനും സന്ദേശങ്ങളയക്കാനും പാട്ടുകേള്‍ക്കാനും കൈയുടെ ചെറുചലനങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന 'എക്‌സ്‌പ്ലൊറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ' സഹായിക്കും. രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച് 40 ദിവസങ്ങള്‍ക്കുള്ളില്‍ ഉപകരണം 5,12,718 ഡോളറിന്റെ വ്യാപാരമുറപ്പിച്ചു. ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ടപ് സംരംഭവും ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല.
കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വയ്ക്കാവുന്ന സുതാര്യമായ ചെറിയ സ്‌ക്രീനാണ് എക്‌സ്പ്ലാറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ. കാറിലെ എഫ്എം, മീഡിയ പ്ലെയര്‍ തുടങ്ങിയ വിനോദോപാദികള്‍, സ്പീഡോമീറ്ററും ഡിജിറ്റര്‍ റീഡ്ഔട്ടും അടങ്ങുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ സിസ്റ്റം, ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഒറ്റ സ്‌ക്രീനിലേക്കു കൊണ്ടുവരുന്നതിലൂടെ റോഡില്‍ നിന്നു കണ്ണെടുക്കാതെ ഡ്രൈവ്‌ചെയ്യാന്‍ ഇതു സഹായിക്കുമെന്ന് എക്‌സ്‌പ്ലൊറൈഡ് സിഇഒ സുനില്‍ വല്ലത്ത് വിശദീകരിച്ചു. രാജ്യാന്തര വിപണിയില്‍ എക്‌സ്‌പ്ലൊറൈഡിനു ലഭിച്ച സ്വീകാര്യത ഉല്‍പ്പന്നത്തിന്റെ ഉപയോഗയോഗ്യത സാധൂകരിക്കുന്നു. ഉപകരണത്തിന് 299 ഡോളര്‍ നിരക്കില്‍ യുഎസില്‍ നിന്നാണ് ഏറ്റവും വലിയ ഓര്‍ഡര്‍ വന്നതെന്നും അദ്ദേഹം അറിയിച്ചു.
ജിപിഎസിനു പുറമെ ത്രീജിയെക്കാള്‍ പത്തുമടങ്ങ് വേഗതയുള്ള ഫോര്‍ജി എല്‍ടിഇ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്‌സ്‌പ്ലൊറൈഡ് കാറിനുള്ളില്‍ സ്മാര്‍ട്ട് ഫോണിനു പകരമാകും. ഡ്രൈവിങ്ങിന്റെ ഓരോഘട്ടത്തിലും ശരിയായ ദിശപറഞ്ഞു കൊടുക്കുന്ന വോയിസ് ആക്ടിവേറ്റഡ് നാവിഗേഷന്‍ സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനമോടുന്ന വഴി എക്‌സ്‌പ്ലോറൈഡിലെ ഡാഷ് ക്യാമറ റെക്കോര്‍ഡ് ചെയ്യുന്നതിനാല്‍ ഇന്‍ഷുറന്‍സ് പോലെയുള്ള ആവശ്യങ്ങള്‍ക്കും ഇതു സഹായിക്കും.
കൈയുടെ ചെറുചലനത്തിലൂടെ വാഹനമോടിക്കുമ്പോള്‍തന്നെ ഫോണ്‍ എടുക്കുകയോ കട്ട് ചെയ്യുകയോ ചെയ്യാനും ശബ്ദം നിയന്ത്രിക്കാനും എക്‌സ്‌പ്ലോറൈഡ് സഹായിക്കും. സ്പീഡ്, ടയര്‍പ്രഷര്‍, ഇന്ധനത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങളും സ്‌ക്രീനില്‍ കാണാം.കാലാവസ്ഥാ പ്രവചനത്തോടൊപ്പം ആപ്പിള്‍ മ്യൂസിക്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഉപകരണം വിപണിയിലെത്തുന്നത്.
ആഗോള വിപണി മുന്നില്‍ കണ്ടാണ് ഉപകരണത്തിനു രൂപം നല്‍കിയതെന്ന് സുനില്‍ വല്ലത്ത് പറഞ്ഞു. ഡിസൈന്‍ മികവിലും ഗുണമേന്മയിലും മൂല്യത്തിലും എക്‌സ്‌പ്ലൊറൈഡ് ലോകനിലവാരം പുലര്‍ത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാറോടിക്കുന്നതിലൂടെയുണ്ടായ അപകടം നേരിട്ടറിഞ്ഞതില്‍ നിന്നാണ് എക്‌സ്‌പ്ലൊറൈഡ് എന്ന ആശയം സുനിലിന്റെ മനസില്‍ ഉരുത്തിരിയുന്നത്. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധതിരിക്കുന്ന ഘടകങ്ങളെ ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്ന ഉപകരണമെന്ന ആശയമായാണ് എക്‌സ്‌പ്ലൊറൈഡ് ഉണ്ടാകുന്നത്.
അഹമ്മദാബാദ് ഐഐഎമ്മിലെ പാഠ്യപദ്ധതിയുടെ ഭാഗമായ സ്റ്റാര്‍ട്ടപ് വില്ലേജില്‍ നിന്നുള്ള നാലാമത്തെ രാജ്യാന്തര ക്രൗഡ് ഫണ്ടിങ് സംരംഭമാണ് എക്‌സ്‌പ്ലൊറൈഡ്. രാജ്യത്ത് പൊതു, സ്വകാര്യസംരംഭങ്ങള്‍ക്കു തുടക്കം കുറിച്ച ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിനും ഈ നേട്ടത്തില്‍ അഭിമാനിക്കാം.
ടെക് ഇന്‍ ഏഷ്യ, ഓട്ടോമോബ്ലോഗ്, കാര്‍സ്‌കോപ്‌സ്, സിനെറ്റ്, ഡിജിറ്റല്‍ ട്രെന്‍ഡ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാസികകളില്‍ എക്‌സ്‌പ്ലോറൈഡ് ഇടം നേടിയിരുന്നു. ഭാവിയില്‍ കൂടുതല്‍ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്നതിനോടൊപ്പം കൂടുതല്‍ സൗകര്യങ്ങള്‍ ഉപകരണത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സുനില്‍ വല്ലത്ത് പറഞ്ഞു. കമ്പനി കൂടുതല്‍ വലുതാക്കി പത്ത് മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
=====================================
ഗ്ലോബിൽ കാണുന്ന ഏതെങ്കിലും
പച്ച കുത്തുകളിൽ പോയിൻറർ വെയ്ക്കുക....!!!
ആ സ്ഥലത്തെ
*FM റേഡിയോ* പ്രവർത്തിക്കുന്നത് കേൾക്കാൻ തുടങ്ങും...!!!
*AMAZING TECHNOLOGY*
http://radio.garden/live/boca-raton/fau/
=====================================
ബാറ്ററി സാങ്കേതികവിദ്യയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന കണ്ടെത്തല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലാ ഗവേഷകരുടേതാണ്.
ഹൈഡ്രജന്‍, വായുവില്‍നിന്ന് വലിച്ചെടുക്കാനുള്ള ഗ്രാഫിനിന്റെ കഴിവ് ഉപയോഗപ്പെടുത്തിയാണ് നൂതന ബാറ്ററി രൂപപ്പെടുത്തുന്നതെന്ന്
'നേച്ചര്‍ ജേണലി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഹൈഡ്രജന്‍ അടങ്ങിയ വായുവില്‍ നേരിയ വൈദ്യുതി കടത്തിവിടുമ്പോള്‍ ഹൈഡ്രജന്‍ വേര്‍തിരിക്കപ്പെടുന്നു. ഈ ഹൈഡ്രജന്‍ ഗ്രാഫിന്‍ ഉപയോഗിച്ച് ശേഖരിച്ച് ബാറ്ററി സെല്ലുകളില്‍ കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാവും.
അത്ഭുതകരമായ ഭൗതികസവിശേഷതകളുള്ള ഗ്രാഫിന്‍ 2004-ലാണ് കണ്ടെത്തിയത്. കടലാസ് പെന്‍സിലില്‍ ഉപയോഗിക്കുന്ന കാരിയത്തിന്റെ അതേ ആറ്റം ഘടനയാണ് ഗ്രാഫിനുള്ളത്. വജ്രത്തേക്കാള്‍ ഉറപ്പുള്ളതും സ്റ്റീലിനേക്കാള്‍ 200 മടങ്ങ് കരുത്തുള്ളതുമാണിത്. ഗ്രാഫിന്റെ കണ്ടെത്തലിന് 2010-ല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ആന്‍ഡ്രൂ ജെയ്മിനും കൊസ്യ നൊവൊസിലോവിനും നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
=====================================
വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ വരുന്ന ഒരു പ്രശ്നമാണ് ചില ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തത്. ചില പ്രത്യേക ഫയലുകളോ ഫോള്‍ഡറുകളോ ഏതെങ്കിലും ബാക്ക്ഗ്രൗണ്ട് പ്രോസസുകളില്‍ ഉള്‍പെട്ടിട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ അവസരത്തില്‍ ആ ഫയലോ ഫോള്‍ഡറോ ഡിലീറ്റ് ചെയ്യണമെങ്കില്‍ ആ പ്രോസസിനെ കില്‍ ചെയ്യേണ്ടി വരും. ഒരു സാധാരണ യൂസര്‍ന് ചിലപ്പോള്‍ ആ പ്രോസസുകള്‍ ടാസ്ക് മാനേജറില്‍ കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ഉപകാരപ്രദമായ ഒരു ചെറിയ പ്രോഗ്രാമാണ് അണ്‍ലോക്കര്‍.
പേര്‍ സൂചിപ്പിക്കും പോലെ തന്നെ മേല്‍പറഞ്ഞ ബാക്ക്ഗ്രൗണ്ട് പ്രോസസുകള്‍ കില്‍ ചെയ്യുകയും ആ പ്രോസസില്‍ ഉള്‍പെട്ട് ഫയലോ ഫോള്‍ഡറിനെയോ ഡിലീറ്റ് ചെയ്യാവുന്ന തരത്തില്‍ അണ്‍ലോക്ക് ചെയ്യുകയുമാണ് ഈ പ്രോഗ്രാം നല്‍കുന്നത്.
ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഏത് ഫയലാണോ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തത് ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്തതിന് ശേഷം Unlocker എന്ന ഓപ്ഷന്‍ നല്‍കുകയാണെങ്കില്‍ ആ ഫയല്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പ്രോസസിനെ കാണിച്ചു തരികയും ആവശ്യമെങ്കില്‍ അതിനെ കില്‍ ചെയ്യുകയും ആവാം. ഇങ്ങനെ കില്‍ ചെയ്തതിന് ശേഷം ആ ഫയല്‍ അനായാസമായി ഡിലീറ്റ് ചെയ്യുവാന്‍ കഴിയും.
അണ്‍ലോക്കര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക,
=====================================
എന്‍റെ ഗ്രാഫിക്സ് കാര്‍ഡ് 2 ജി.ബിയാണ്. നിനക്ക് 1 ജി.ബിയേ ഉള്ളു.... :D കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് ഇത്.
കമ്പ്യൂട്ടറിലെ സിസ്റ്റം റാമിന്‍റെ കാര്യത്തില്‍ മെമറി സൈസ് കൂടുന്നതിന് അനുസരിച്ച് പെര്‍ഫോമന്‍സ് ലഭിച്ചേക്കാം. എന്നാല്‍ ഗ്രാഫിക്സ് കാര്‍ഡിന്‍റെ കാര്യത്തില്‍ ഈ ജി.ബി കണക്കുകള്‍ ബാധകമല്ല.
സത്യത്തില്‍ ഒരു മികച്ച വീഡിയോ ചിപ്സെറ്റോ ഇയര്‍ന്ന ക്ലോക്ക് സ്പീഡോ ഉള്ളതാണ് കൂടുതല്‍ വീഡിയോ റാമുകള്‍ ഉള്ളതിനേക്കാള്‍ നല്ലത്. അതായത് 1GB വീഡിയോ റാം ഉള്ള Nvidia 650 powered graphics card, 2GB വീഡിയോ റാം ഉള്ള Nvidia 610 powered graphics card നേക്കാള്‍ വേഗതയുള്ളതാണ്. കാരണം 610ന് 810Mhz ആണ് ക്ലോക് സ്പീഡെങ്കില്‍ 650ന് 1058Mhz ആണ്. അത്പോലെ വേഗതയുടെയും പെര്‍ഫോമന്‍സിന്‍റെയും കാര്യത്തില്‍ പിക്സല്‍ റേറ്റ്, ടെക്സ്ച്വര്‍ റേറ്റ്, മെമറി ബാന്‍ഡ്വിഡ്ത്ത്, മെമറി ബസിന്‍റെ വലിപ്പം, ഷേഡിംഗ് യൂണിറ്റ് മുതലായ ഒരുപാട് സംഗതികളും ബാധകമാണ്.
അപ്പോള്‍ അടുത്ത പ്രാവശ്യം ഗ്രാഫിക്ക്സ് കാര്‍ഡ് വാങ്ങുമ്പോള്‍ കൂട്ടുകാര്‍ കൂട്ടുകാര്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ നോക്കുമല്ലോ അല്ലേ... :)
ഈ അറിവ് ഉപകാരപ്രദമെങ്കില്‍ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.
=====================================



No comments:
Post a Comment