Thursday, 22 December 2016

23 December 2016

വിൻഡോസ് 7/8 ഉപയോഗിക്കുന്ന ആളുകൾ പലപ്പോഴും പരാതിപ്പെടുന്ന ഒരു കാര്യം ആണു കമ്പ്യൂട്ടെറിൽ ഒരു സെറ്റിങ്ങ്സ് മാറ്റുവാൻ സധിക്കുന്നില്ല അധവാ അതു മാറ്റുന്നത് എങ്ങനെ എന്നു അറിയില്ല എന്ന്. ഇതിനു മുഖ്യ കാരണം അത് എവിടെ നിന്നാണ് മാറ്റുന്നത് എന്നു അറിയാത്തത് കൊണ്ടാണ്. ഇതിനുള്ള ഒരു പരിഹാരം ആണ് ഗോഡ് മോഡ് (GOD MODE)
.
വിൻഡോസ് 7നിലും 8ഇലും എങ്ങനെ GOD MODE എനേബിൽ ചെയ്യാം എന്നു നമുക്ക് നോക്കാം.
.
ഇതിനായി ആദ്യം നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ ഡെസ്ക്ടോപ്പിൽ ഒരു ന്യൂ ഫോൾഡർ ഉണ്ടാക്കുക. അതിനു ശേഷം ആ ഫൊൾഡർന്റെ പേരായി God Mode.{ED7BA470-8E54-465E-825C-99712043E01C} എന്നു നല്കി എന്റെർ അമർത്തുക. അങ്ങനെ  ചെയ്തു കഴിഞ്ഞാൽ ഫോൾഡറിന്റെ ഐക്കൊണും പേരും നിങ്ങൾ നല്കിയതിൽ നിന്നു വ്യത്യസ്തമായി വന്നതു കാണാം. നിങ്ങളുടെ ഗോഡ് മോഡ് മെനു പ്രവർത്തന ക്ഷമം ആയി കഴിഞ്ഞു എന്നു നമുക്ക് ഇതിലൂടെ മനസിലാക്കം. ഈ ഫോൾഡെറിന്റെ ഉള്ളിൽ നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ പ്രവർത്തനം പൂർണമായും നിയന്ത്രിക്കാൻ ആവശ്യമായ സെറ്റിങ്ങ്സ് എല്ലാം തന്നെ ഉണ്ടാവും.
=====================================
നിങ്ങളിൽ ചിലരെങ്കിലും കേട്ടിരിക്കും VirtualBox , VMWare  എന്നൊക്കെ, എന്താണ് ഇവ എന്നു നമുക്ക് നോക്കാം.
.
വിർച്വൽ ബോക്സ് എന്നത് കമ്പ്യൂട്ടെറിൽ അത്യാവ്ശ്യം സാഹസം കാണിക്കുന്ന ഏതൊരു വ്യക്തിക്കും അനുഗ്രഹം ആയ ഒരു പ്രോഗ്രാം  തന്നെ ആണ്. നമ്മുടെ ഇടയിൽ തന്നെ ഉള്ള 95% പേരും പുതിയ ഒരു ഒപറേറ്റിംഗ് സിസ്റ്റം ഏതെങ്കിലും ഒരു അത്യാവശ്യത്തിനു ടെസ്റ്റ് ചെയ്യേണ്ടി വന്നാൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്യുക ആണു പതിവ്. പുതിയ ഒ.എസ് ഇഷ്ടപ്പെടാതെ പഴയ ഒപറേറ്റിംഗ് സിസ്റ്റത്തിലേക്ക് തിരിച്ച് പോവണമെങ്കിൽ പഴയ ഒ.എസ് റീ-ഇൻസ്റ്റാൾ ചെയ്യണം.  എന്നാൽ VirtualBox ഉപയോഗിക്കുക വഴി ഈ തലവേദന പൂർണമായും ഒഴിവാക്കാം. എന്തെന്നാൽ VirtualBox നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ ഉള്ളിൽ മറ്റൊരു സ്വതന്ത്രമായ കമ്പ്യൂട്ടെർ പോലെ പ്രവർത്തിക്കും, ആവശ്യം ഉള്ള ഏതൊരു ഒ.എസും ( വിൻഡോസിന്റെ തന്നെ മറ്റു വെർഷനുകൾ, ആപ്പിൾ ഒ.എസ്, ലിനുക്സ്, ഉബുണ്ടു തുടങ്ങിയവ  ) ഇൻസ്റ്റാൾ ചെയ്യാം, സാധാരണ പോലെ ഉപയോഗിക്കാം. ഇതെല്ലാം നിങ്ങൾക്ക് നിങ്ങളുടെ നിലവിൽ ഉള്ള ഒ.എസിനു യാതൊരു മാറ്റവും വരുത്താതെ തന്നെ ചെയ്യാവുന്നതാണ്. ടെസ്റ്റിംഗ് കഴിഞ്ഞ് ഇഷ്ടപ്പെട്ടൽ അത് നിങ്ങൾക്ക് നിങ്ങളുടെ പ്രൈമറി ഒ.എസ് ആക്കാം, അല്ലെങ്കിൽ അത് പൂർണമായും നീക്കം ചെയ്യാം, അനായാസമായി. കമ്പ്യൂട്ടെർ ഒ.എസ് കൂടാതെ അൻഡ്രോയിഡ് മൊബൈൽ ഒ.എസ് ഉം നമുക്ക് ഇതുപോലെ കമ്പ്യൂട്ടെറിൽ ഉപയോഗിക്കാം.
.
VirtualBox പോലെ തന്നെയുള്ള, പെയ്ഡ് വിർച്വലൈസേഷൻ പ്രോഗ്രാം ആണ് VMWare
VirtualBox ഡൌൻലോഡ് ലിങ്ക് :
https://www.virtualbox.org/wiki/Downloads

22 December 2016

How we can run up to  2 watsapp account in single antroid phone?
_____________________________________________

Parallel Space is an application that allows you to manage two different user accounts for any app installed on your Android device. Basically, you can create two different accounts for anything like Facebook, Instagram, Clash of the Clans, Candy Crush Saga, etc.

Parallel space download link

=====================================










<<< ഫോർ എജുക്കേഷനൽ പർപ്പോസസ് ഓൻളി. >>>
.
നമ്മളിൽ പലരും കമ്പ്യൂട്ടറിന്റെ പ്രൈവസി ആവശ്യത്തിനായി പാസ്വേർഡ് വയ്ക്കാറുണ്ട്. പലപ്പോഴും ഇതു പലരോടും മറന്നു പോവാറുണ്ട്. ഈ സന്ദർഭത്തിൽ പലരും സ്വീകരിക്കുന്ന പോംവഴി കമ്പ്യൂട്ടർ ഒ.എസ് റീ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. ഇതിൽ എവരും നേരിടുന്ന പ്രധാന പ്രശ്നം എല്ലാം അദ്യം മുതൽ തുടങ്ങണം എന്നതാണ്. സെട്ടിങ്ങ്സ്, ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാംസ് എല്ലാം നഷ്ടപ്പെടും.
ഇതിനോരു പരിഹാരം ആണു പാസ്വേർഡ് ബ്രേക്ക് ചെയ്യുക എന്നത്. അത് എങ്ങനെയാണ് എന്ന് നമുക്ക് ഇന്നു നോക്കാം.

ഇതു വിൻഡോസ് 7നിലും 8ഇലും മാത്രമേ വർക്ക് ചെയ്യുകയുള്ളൂ. നിങ്ങൽ ഉപയോഗിക്കുന്നത് വിൻഡോസ് 7 ആണെങ്കിൽ വിൻഡോസ് 7ന്റെ ഡിസ്ക്കും  വിൻഡോസ് 8 ആണെങ്കിൽ  വിൻഡോസ്  8ന്റെ ഡിസ്ക്കും ഇതിനു ആവശ്യം ആണ്.
.
ആദ്യം വിൻഡോസ് ഇൻസ്റ്റലേഷൻ ഡിസ്ക് ഇട്ട് അതിൽ നിന്നും കമ്പ്യൂട്ടെർ ബൂട്ട് ചെയ്യുക.Install now എന്ന പ്രോംപ്റ്റ് വരുമ്പോൾ ആ വിൻഡോയുടെ ഇടത്തേ മൂലയിൽ ഉള്ള Repair your computer എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന വിൻഡോയിൽ നിങ്ങളുടെ ഇപോഴത്തെ ഓപറേറ്റിംഗ് സിസ്റ്റട്ടിന്റെ പേരു കാണിക്കും. അതു സെലെക്റ്റ് ചെയ്ത് Next >  അടിക്കുക. ആല്പ സമയം കൊണ്ട് പുതിയ ഓരു വിൻഡോ വരും. അതിന്റെ അവസാനത്തെ ഒപ്ഷൻ ആയ  Command Prompt ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന കമാന്റ് പ്രോംപ്റ്റ് വിന്റോയിൽ ഈ കമാന്റ് എന്റെർ ചെയ്യുക.
.
ren sethc.exe sethc_back.exe
copy cmd.exe sethc.exe 
.
ഇതു ചെയ്തു കഴിഞ്ഞാൽ ഡിസ്ക്ക് ഡ്രൈവിൽ നിന്ന് എടുത്ത ശേഷം കമ്പ്യൂട്ടെർ റീസ്റ്റാർട്ട് ചെയ്യുക. ലോഗോൺ സ്ക്രീൻ എത്തുമ്പോൾ Shift കീ വേഗത്തിൽ 5 പ്രാവശ്യം അമർത്തുക. അപ്പോൾ നിങ്ങൾക്ക് ഒരു കമാന്റ് പ്രോംപ്റ്റ് വിൻഡോ ലഭിക്കും. അതിൽ net user എന്നു ടൈപ്പ് ചെയ്ത് എന്റെർ അമർത്തുക. അപ്പോൾ അതിനു താഴെ Administrator Guest UserName എന്നു വരും (userName) എന്നത് നിങ്ങളുടെ കമ്പ്യൂട്ടെരിൽ നിങ്ങൽ സെറ്റ് ചെയ്ത username  ആണു വരിക.
അതിനു ശേഷം net user "username" password ടൈപ്പ് ചെയ്ത് എന്റെർ അമർത്തുക. 
.
ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ അട്മിനിസ്ട്രേറ്റർ പാസ്വേർട് “password” എന്നാണ്. ഇതു വച്ച് ലോഗിൻ ചെയ്ത് contro panel ൽ പോയി നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള പാസ്വേർഡ് സെറ്റ് ചെയ്യാവുന്നതാണ്


=====================================
ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ നിങ്ങളുടെ ഇമെയില്‍ ഇന്‍ബോക്സിലേക്കും വന്നു കൊണ്ടിരിക്കുന്നുണ്ടോ?

ഈ നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തലാക്കാന്‍, 
എന്ന ലിങ്ക് സന്ദര്‍ഷിക്കുക, ശേഷം "Only notifications about your account, security and privacy" എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് സേവ് ചെയ്യുക.

ഇതേ സെറ്റിംഗ്സ് ഉപയോഗിച്ച് മെസേജുകള്‍, ഫ്രണ്ട് റിക്വസ്റ്റുകള്‍ മുതലായ നോട്ടിഫിക്കേഷനുകള്‍ പ്രത്യേകം സെലക്റ്റ് ചെയ്യാവുന്നതാണ്.
=====================================




21 December 2016

What is the use of GB whatsapp?
-----------------------------------------------------------------
GB WhatsApp is an Android application, which you let you do some extraordinary things on your WhatsApp. It is used by over 1 million people around the world. It has a very different theme which makes it different from original WhatsApp. Users can download thousand of theme and can even change the WhatsApp icon. Lets us find some of its unique features. You can run up to 2 WhatsApp account on your Android Phone.

20 December 2016

തലകുനിക്കാതെ വാഹനമോടിക്കാം; പുത്തന്‍ ആശയത്തിനു യുവസംരംഭകര്‍ നേടിയത് അഞ്ചുലക്ഷം ഡോളര്‍

കാറിൽ ഘടിപ്പിച്ച എക്സ്പ്ലോറൈഡ് ഉപകരണം.
കൊച്ചി∙ കാറോടിക്കുമ്പോള്‍ ഡ്രൈവിങ് തടസപ്പെടാതെ പാട്ടുകേള്‍ക്കാനും ജിപിഎസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാന്‍ഡ്‌സ്ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളി യുവസംരംഭകര്‍ 40 ദിവസത്തിനുളളില്‍ അഞ്ചു ലക്ഷം ഡോളറിന്റെ പ്രീ-ഓര്‍ഡര്‍ നേടി റെക്കോര്‍ഡിട്ടു. 50 രാജ്യങ്ങളില്‍ നിന്ന് 1,800 ഓര്‍ഡറുകള്‍ നേടി സ്റ്റാര്‍ട്ടപ് വില്ലേജിലെ എക്‌സ്‌പ്ലൊറൈഡാണ് ഇന്ത്യന്‍ യുവസംരംഭകര്‍ക്കിടയിലെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
കാറിൽ ഘടിപ്പിച്ച എക്സ്പ്ലോറൈഡ് ഉപകരണം.
പൂര്‍ണമായും ഡ്രൈവിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിച്ചുതന്നെ ഡിജിറ്റല്‍ ഭൂപടങ്ങള്‍ നോക്കാനും സന്ദേശങ്ങളയക്കാനും പാട്ടുകേള്‍ക്കാനും കൈയുടെ ചെറുചലനങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന 'എക്‌സ്‌പ്ലൊറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ' സഹായിക്കും. രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച് 40 ദിവസങ്ങള്‍ക്കുള്ളില്‍ ഉപകരണം 5,12,718 ഡോളറിന്റെ വ്യാപാരമുറപ്പിച്ചു. ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ടപ് സംരംഭവും ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല.
കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വയ്ക്കാവുന്ന സുതാര്യമായ ചെറിയ സ്‌ക്രീനാണ് എക്‌സ്പ്ലാറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ. കാറിലെ എഫ്എം, മീഡിയ പ്ലെയര്‍ തുടങ്ങിയ വിനോദോപാദികള്‍, സ്പീഡോമീറ്ററും ഡിജിറ്റര്‍ റീഡ്ഔട്ടും അടങ്ങുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ സിസ്റ്റം, ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഒറ്റ സ്‌ക്രീനിലേക്കു കൊണ്ടുവരുന്നതിലൂടെ റോഡില്‍ നിന്നു കണ്ണെടുക്കാതെ ഡ്രൈവ്‌ചെയ്യാന്‍ ഇതു സഹായിക്കുമെന്ന് എക്‌സ്‌പ്ലൊറൈഡ് സിഇഒ സുനില്‍ വല്ലത്ത് വിശദീകരിച്ചു. രാജ്യാന്തര വിപണിയില്‍ എക്‌സ്‌പ്ലൊറൈഡിനു ലഭിച്ച സ്വീകാര്യത ഉല്‍പ്പന്നത്തിന്റെ ഉപയോഗയോഗ്യത സാധൂകരിക്കുന്നു. ഉപകരണത്തിന് 299 ഡോളര്‍ നിരക്കില്‍ യുഎസില്‍ നിന്നാണ് ഏറ്റവും വലിയ ഓര്‍ഡര്‍ വന്നതെന്നും അദ്ദേഹം അറിയിച്ചു.
ജിപിഎസിനു പുറമെ ത്രീജിയെക്കാള്‍ പത്തുമടങ്ങ് വേഗതയുള്ള ഫോര്‍ജി എല്‍ടിഇ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്‌സ്‌പ്ലൊറൈഡ് കാറിനുള്ളില്‍ സ്മാര്‍ട്ട് ഫോണിനു പകരമാകും. ഡ്രൈവിങ്ങിന്റെ ഓരോഘട്ടത്തിലും ശരിയായ ദിശപറഞ്ഞു കൊടുക്കുന്ന വോയിസ് ആക്ടിവേറ്റഡ് നാവിഗേഷന്‍ സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനമോടുന്ന വഴി എക്‌സ്‌പ്ലോറൈഡിലെ ഡാഷ് ക്യാമറ റെക്കോര്‍ഡ് ചെയ്യുന്നതിനാല്‍ ഇന്‍ഷുറന്‍സ് പോലെയുള്ള ആവശ്യങ്ങള്‍ക്കും ഇതു സഹായിക്കും.
കൈയുടെ ചെറുചലനത്തിലൂടെ വാഹനമോടിക്കുമ്പോള്‍തന്നെ ഫോണ്‍ എടുക്കുകയോ കട്ട് ചെയ്യുകയോ ചെയ്യാനും ശബ്ദം നിയന്ത്രിക്കാനും എക്‌സ്‌പ്ലോറൈഡ് സഹായിക്കും. സ്പീഡ്, ടയര്‍പ്രഷര്‍, ഇന്ധനത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങളും സ്‌ക്രീനില്‍ കാണാം.കാലാവസ്ഥാ പ്രവചനത്തോടൊപ്പം ആപ്പിള്‍ മ്യൂസിക്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഉപകരണം വിപണിയിലെത്തുന്നത്.
ആഗോള വിപണി മുന്നില്‍ കണ്ടാണ് ഉപകരണത്തിനു രൂപം നല്‍കിയതെന്ന് സുനില്‍ വല്ലത്ത് പറഞ്ഞു. ഡിസൈന്‍ മികവിലും ഗുണമേന്മയിലും മൂല്യത്തിലും എക്‌സ്‌പ്ലൊറൈഡ് ലോകനിലവാരം പുലര്‍ത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാറോടിക്കുന്നതിലൂടെയുണ്ടായ അപകടം നേരിട്ടറിഞ്ഞതില്‍ നിന്നാണ് എക്‌സ്‌പ്ലൊറൈഡ് എന്ന ആശയം സുനിലിന്റെ മനസില്‍ ഉരുത്തിരിയുന്നത്. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധതിരിക്കുന്ന ഘടകങ്ങളെ ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്ന ഉപകരണമെന്ന ആശയമായാണ് എക്‌സ്‌പ്ലൊറൈഡ് ഉണ്ടാകുന്നത്.
അഹമ്മദാബാദ് ഐഐഎമ്മിലെ പാഠ്യപദ്ധതിയുടെ ഭാഗമായ സ്റ്റാര്‍ട്ടപ് വില്ലേജില്‍ നിന്നുള്ള നാലാമത്തെ രാജ്യാന്തര ക്രൗഡ് ഫണ്ടിങ് സംരംഭമാണ് എക്‌സ്‌പ്ലൊറൈഡ്. രാജ്യത്ത് പൊതു, സ്വകാര്യസംരംഭങ്ങള്‍ക്കു തുടക്കം കുറിച്ച ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിനും ഈ നേട്ടത്തില്‍ അഭിമാനിക്കാം.
ടെക് ഇന്‍ ഏഷ്യ, ഓട്ടോമോബ്ലോഗ്, കാര്‍സ്‌കോപ്‌സ്, സിനെറ്റ്, ഡിജിറ്റല്‍ ട്രെന്‍ഡ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാസികകളില്‍ എക്‌സ്‌പ്ലോറൈഡ് ഇടം നേടിയിരുന്നു. ഭാവിയില്‍ കൂടുതല്‍ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്നതിനോടൊപ്പം കൂടുതല്‍ സൗകര്യങ്ങള്‍ ഉപകരണത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സുനില്‍ വല്ലത്ത് പറഞ്ഞു. കമ്പനി കൂടുതല്‍ വലുതാക്കി പത്ത് മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



=====================================
ഗ്ലോബിൽ കാണുന്ന ഏതെങ്കിലും 
പച്ച കുത്തുകളിൽ പോയിൻറർ വെയ്ക്കുക....!!!

ആ സ്ഥലത്തെ 
*FM റേഡിയോ* പ്രവർത്തിക്കുന്നത് കേൾക്കാൻ തുടങ്ങും...!!!

*AMAZING TECHNOLOGY* 


http://radio.garden/live/boca-raton/fau/


=====================================


ബാറ്ററി സാങ്കേതികവിദ്യയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന കണ്ടെത്തല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലാ ഗവേഷകരുടേതാണ്.

ഹൈഡ്രജന്‍, വായുവില്‍നിന്ന് വലിച്ചെടുക്കാനുള്ള ഗ്രാഫിനിന്റെ കഴിവ് ഉപയോഗപ്പെടുത്തിയാണ് നൂതന ബാറ്ററി രൂപപ്പെടുത്തുന്നതെന്ന് 
'നേച്ചര്‍ ജേണലി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഹൈഡ്രജന്‍ അടങ്ങിയ വായുവില്‍ നേരിയ വൈദ്യുതി കടത്തിവിടുമ്പോള്‍ ഹൈഡ്രജന്‍ വേര്‍തിരിക്കപ്പെടുന്നു. ഈ ഹൈഡ്രജന്‍ ഗ്രാഫിന്‍ ഉപയോഗിച്ച് ശേഖരിച്ച് ബാറ്ററി സെല്ലുകളില്‍ കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാവും.

അത്ഭുതകരമായ ഭൗതികസവിശേഷതകളുള്ള ഗ്രാഫിന്‍ 2004-ലാണ് കണ്ടെത്തിയത്. കടലാസ് പെന്‍സിലില്‍ ഉപയോഗിക്കുന്ന കാരിയത്തിന്റെ അതേ ആറ്റം ഘടനയാണ് ഗ്രാഫിനുള്ളത്. വജ്രത്തേക്കാള്‍ ഉറപ്പുള്ളതും സ്റ്റീലിനേക്കാള്‍ 200 മടങ്ങ് കരുത്തുള്ളതുമാണിത്. ഗ്രാഫിന്റെ കണ്ടെത്തലിന് 2010-ല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ആന്‍ഡ്രൂ ജെയ്മിനും കൊസ്യ നൊവൊസിലോവിനും നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.


=====================================


വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ വരുന്ന ഒരു പ്രശ്നമാണ് ചില ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തത്. ചില പ്രത്യേക ഫയലുകളോ ഫോള്‍ഡറുകളോ ഏതെങ്കിലും ബാക്ക്ഗ്രൗണ്ട് പ്രോസസുകളില്‍ ഉള്‍പെട്ടിട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ അവസരത്തില്‍ ആ ഫയലോ ഫോള്‍ഡറോ ഡിലീറ്റ് ചെയ്യണമെങ്കില്‍ ആ പ്രോസസിനെ കില്‍ ചെയ്യേണ്ടി വരും. ഒരു സാധാരണ യൂസര്‍ന് ചിലപ്പോള്‍ ആ പ്രോസസുകള്‍ ടാസ്ക് മാനേജറില്‍ കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ഉപകാരപ്രദമായ ഒരു ചെറിയ പ്രോഗ്രാമാണ് അണ്‍ലോക്കര്‍.

പേര്‍ സൂചിപ്പിക്കും പോലെ തന്നെ മേല്‍പറഞ്ഞ ബാക്ക്ഗ്രൗണ്ട് പ്രോസസുകള്‍ കില്‍ ചെയ്യുകയും ആ പ്രോസസില്‍ ഉള്‍പെട്ട് ഫയലോ ഫോള്‍ഡറിനെയോ ഡിലീറ്റ് ചെയ്യാവുന്ന തരത്തില്‍ അണ്‍ലോക്ക് ചെയ്യുകയുമാണ് ഈ പ്രോഗ്രാം നല്‍കുന്നത്.

ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഏത് ഫയലാണോ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തത് ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്തതിന് ശേഷം Unlocker എന്ന ഓപ്ഷന്‍ നല്‍കുകയാണെങ്കില്‍ ആ ഫയല്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പ്രോസസിനെ കാണിച്ചു തരികയും ആവശ്യമെങ്കില്‍ അതിനെ കില്‍ ചെയ്യുകയും ആവാം. ഇങ്ങനെ കില്‍ ചെയ്തതിന് ശേഷം ആ ഫയല്‍ അനായാസമായി ഡിലീറ്റ് ചെയ്യുവാന്‍ കഴിയും.

അണ്‍ലോക്കര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക,

=====================================

എന്‍റെ ഗ്രാഫിക്സ് കാര്‍ഡ് 2 ജി.ബിയാണ്. നിനക്ക് 1 ജി.ബിയേ ഉള്ളു.... :D കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് ഇത്.

കമ്പ്യൂട്ടറിലെ സിസ്റ്റം റാമിന്‍റെ കാര്യത്തില്‍ മെമറി സൈസ് കൂടുന്നതിന് അനുസരിച്ച് പെര്‍ഫോമന്‍സ് ലഭിച്ചേക്കാം. എന്നാല്‍ ഗ്രാഫിക്സ് കാര്‍ഡിന്‍റെ കാര്യത്തില്‍ ഈ ജി.ബി കണക്കുകള്‍ ബാധകമല്ല.

സത്യത്തില്‍ ഒരു മികച്ച വീഡിയോ ചിപ്സെറ്റോ ഇയര്‍ന്ന ക്ലോക്ക് സ്പീഡോ ഉള്ളതാണ് കൂടുതല്‍ വീഡിയോ റാമുകള്‍ ഉള്ളതിനേക്കാള്‍ നല്ലത്. അതായത് 1GB വീഡിയോ റാം ഉള്ള Nvidia 650 powered graphics card, 2GB വീഡിയോ റാം ഉള്ള Nvidia 610 powered graphics card നേക്കാള്‍ വേഗതയുള്ളതാണ്. കാരണം 610ന് 810Mhz ആണ് ക്ലോക് സ്പീഡെങ്കില്‍ 650ന് 1058Mhz ആണ്. അത്പോലെ വേഗതയുടെയും പെര്‍ഫോമന്‍സിന്‍റെയും കാര്യത്തില്‍ പിക്സല്‍ റേറ്റ്, ടെക്സ്ച്വര്‍ റേറ്റ്, മെമറി ബാന്‍ഡ്വിഡ്ത്ത്, മെമറി ബസിന്‍റെ വലിപ്പം, ഷേഡിംഗ് യൂണിറ്റ് മുതലായ ഒരുപാട് സംഗതികളും ബാധകമാണ്.

അപ്പോള്‍ അടുത്ത പ്രാവശ്യം ഗ്രാഫിക്ക്സ് കാര്‍ഡ് വാങ്ങുമ്പോള്‍ കൂട്ടുകാര്‍ കൂട്ടുകാര്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ നോക്കുമല്ലോ അല്ലേ... :)

ഈ അറിവ് ഉപകാരപ്രദമെങ്കില്‍ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.
=====================================









19 December 2016

മഴ പ്രവചിക്കുന്നൊരു കുട
---------------------------------------
മഴ പെയ്യുമോ ഇല്ലയോ എന്നൊക്കെ കാലാവസ്ഥ നോക്കിയാണ് നമ്മള്‍ പറയുന്നത്.എന്നാൽ ഇക്കാര്യം കൃത്യയമായി കുട തന്നെ പറയുകയാണെങ്കിലോ?സംഭവം സത്യമാണ്.കാലാവസ്ഥ നോക്കി മഴ പെയ്യുമോയെന്ന് കണ്ട് പിടിക്കുന്ന കുട നിര്‍മ്മിച്ചിരിക്കുകയാണ് കൊറിയന്‍ കമ്പനിയായ ഓപസ് വണ്‍.ഈ കുട ഒന്നു കുലുക്കി നോക്കിയാല്‍ ഇന്ന് മഴ ദിവസമാണോ തെളിഞ്ഞ കാലാവസ്ഥയാണോ എന്ന് മനസിലാക്കാനാകും.'ജോനാസ്' എന്നാണ് ഈ കുടയുടെ പേര്.സാംസങ്ങിൻ്റെ എന്‍ജിനീയര്‍മാരാണ് കുട നിര്‍മ്മാണത്തിന് പിന്നില്‍.കുടയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സെന്‍സറാണ് ഇത് സാധ്യമാക്കുന്നത്.എല്‍ഇഡി ലൈറ്റിങ്ങ് സംവിധാനത്തിലൂടെയും ഇത് മനസിലാക്കാന്‍ സാധിക്കും.കുടയുടെ പിടിയില്‍ ചുവന്ന ലൈറ്റ് തെളിയുകയാണെങ്കില്‍ മഴ ദിവസമാണെന്നും പച്ച ലൈറ്റാണ് കത്തുന്നതെങ്കില്‍ തെളിഞ്ഞ ദിവസമായിരിക്കുമെന്നും അറിയാന്‍ സാധിക്കും.ബ്ലൂട്ടൂത്തിൻ്റെ സഹായത്തോടെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്.ബ്ലൂട്ടൂത്തുവഴി ഫോണില്‍ സന്ദേശങ്ങളെത്തും.

കാലാവസ്ഥ മാത്രമല്ല സന്ദേശങ്ങളോ കോളുകളോ വന്നാലും അത് കുട മനസിലാക്കി തരും.അപ്പോള്‍ കുടയ്ക്ക് ഒരു വിറയല്‍ അനുഭവപ്പെടു.കൂടാതെ ഫോണ്‍ നഷ്ട്ടപ്പെട്ടു പോകുകയാണെങ്കിലും കുട സഹായത്തിനെത്തും.നിശ്ചിത പരിധിയില്‍ ഫോണ്‍ ഇല്ലെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുവാനും കുട മറക്കില്ല.60 സെന്റീമീറ്റര്‍ വരുന്ന കുട ഓട്ടോമാറ്റിക്കായിട്ടാണ് നിവരുകയും മടങ്ങുകയും ചെയ്യുന്നത്.കുടയുടെ ബാറ്ററിക്ക് ഒരു വര്‍ഷമാണ് ആയുസ്.ഫൈബര്‍ഗ്ലാസില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫ്രെയിമാണ് കുടയ്ക്ക്.അലൂമിനിയത്തിലാണ് കുടക്കാലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.അതിനാല്‍ ഒടിഞ്ഞുപോകുമോയെന്ന പേടിയും വേണ്ട.
******************************************

എളുപ്പത്തില്‍ റിലയന്‍സ് ജിയോ 4ജി ഡാറ്റ സ്പീഡ് കൂട്ടാം!
-------------------------------------------------------------------

എപിഎന്‍ ക്രമീകരണങ്ങള്‍ മാറ്റുക

1. സെറ്റിങ്ങ്‌സില്‍ പോകുക



2.മൊബൈല്‍ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക

3.LTE നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുത്ത്, ബാക്ക് ബട്ടണ്‍ പ്രസ് ചെയ്യുക.

4. ആക്‌സസ്സ് പോയിന്റ് നെയിം (APN) തിരഞ്ഞെടുക്കുക.

5. സ്‌ക്രോള്‍ ചെയ്ത് 'APN Protocol' മാറ്റി IPv4/IPv6 എന്നാക്കുക

6. വീണ്ടും സ്‌ക്രോള്‍ ചെയ്ത് 'Bearer'എന്ന ഓപ്ഷന്‍ തുരഞ്ഞെടുത്ത് LTE സെലക്ട് ചെയ്യുക.

7. എല്ലാ സെറ്റിങ്ങ്‌സും സേവ് ചെയ്യുക.



8. ഇനി ഡാറ്റ കണക്ഷന്‍ ടേണ്‍ ഓണ്‍ ചെയ്ത്, നെറ്റ്‌വര്‍ക്ക് സ്പീഡ് ചെക്ക്‌ചെയ്യാം.

റൂട്ട് ചെയ്ത ഫോണുകളില്‍

1.3G/4G സ്പീഡ് ഒപ്റ്റിമൈസര്‍ എപികെ (Speed Optimizer apk) നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.

2. 'Apply Tweak' എന്നതില്‍ ക്ലിക്ക് ചെയ്യുക.

3. ഇനി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്പീഡ് കൂടുന്നതായി കാണാം.

റൂട്ട് ചെയ്യാത്ത ഫോണില്‍ വിപിഎന്‍ ഉപയോഗിക്കുക

1. അതിനായി 'Snap VPN' പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് ഫ്രീയായി ലഭിക്കുന്നതാണ്.

2. ഈ ആപ്സ്സില്‍ നിന്നും നിങ്ങള്‍ക്ക് പല രാജ്യങ്ങളുടേയും സിഗ്നല്‍ ബലം കാണാവുന്നതാണ്.

3. ഇതിന്‍ നിന്നും സിഗ്നല്‍ ബലം കൂടിയ രാജ്യം തിരഞ്ഞെയുക്കാം.

4. ആദ്യ ശ്രമത്തില്‍ തന്നെ ഇത് കണക്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ വീണ്ടും ചെയ്യുക.

5. ഒരിക്കല്‍ കണക്ടായതിനു ശേഷം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.

LTE ബാന്‍ഡ് മാറ്റുക

1. അതിനായി LTE എഞ്ചിനീയറിങ്ങ മോഡ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് USSD കോഡ് അറിയാമെങ്കില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല.

2. 2300 MHz ഉപയോഗിച്ച് LTE ബാന്‍ഡ് 40 യിലേയ്ക്കു മാറ്റുക.

3. എല്ലാ മാറ്റങ്ങളും സേവ് ചെയ്യുക.



4. ഇനി ഇന്റര്‍നെറ്റ് സ്പീഡ് കൂടുന്നതാണ്.

 സര്‍വ്വര്‍ നെയിം മാറ്റി കൊടുക്കുക

1. അതിനായി APN സെറ്റിങ്ങ്സ്സില്‍ പോയി സ്‌ക്രോള്‍ ചെയ്യുക.

2. അവിടെ സെര്‍വര്‍ ഓപ്ഷനില്‍ www.google.com എന്നു നല്‍കി സെറ്റിങ്ങ്‌സ് സേവ് ചെയ്യുക.

3. ഇനി ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് സ്പീഡ് പരിശോധിക്കുക.

ബെയറര്‍ സെറ്റിങ്ങ്‌സ് (Bearer Settings)

1. സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ (Stock Android) റണ്‍ ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ.

2.ഓപ്പണ്‍ സെറ്റിങ്ങ്‌സ് > മോര്‍ > സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക്‌സ്

3. ഇവിടെ നിങ്ങള്‍ക്ക് JioNet as an existing APN എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

4.അപ്പോള്‍ 'Bearer unspecified' എന്ന ഓപ്ഷന്‍ കാണാം.

5. അതില്‍ LTE എന്നാക്കി സേവ് ചെയ്യുക.
******************************************

ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ?

ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ?
ഫോട്ടോഗ്രാഫിയലെ ഏറ്റവും പുതിയ പരീക്ഷണമായ ലൈറ്റ് എല്‍ 16ന്റെ (Ligth L16) പിന്നിലെ തല ഇന്ത്യൻ വംശജന്‍ ഡോ. രാജിവ് ലാറോയിയ (Dr. Rajiv Laroia) യുടേതു കൂടെയാണെന്നത് ഈ പരീക്ഷണത്തെ കുറിച്ചറിയനുള്ള നമ്മുടെ ജിജ്ഞാസ വര്‍ധിപ്പിക്കും. ഡെയ്‌വ് ഗ്രാനനൊപ്പമാണ് (Dave Grannan) അദ്ദേഹം ലൈറ്റ് കമ്പനി സ്ഥാപിച്ചതും, എല്‍ 16 കാമറ നിര്‍മ്മിച്ചതും.

പലപ്പോഴായി ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയെ അടുത്ത പടിയിലേക്കു കടത്തന്‍ ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടിട്ടുണ്ട്- ലൈട്രോ (Lytro) തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇവയൊന്നും ഒരു പരിധിക്കപ്പുറം കടക്കാത്തതിന്റെ ഒരു കാരണം പ്രമുഖ കാമറ കമ്പനികള്‍ ഇത്തരം ശ്രമങ്ങളെ പൂര്‍ണ്ണമായും കണ്ടില്ലെന്നു നടിക്കുകയാണ് എന്നതാണ്.

അത്തരം മറ്റൊരു ശ്രമം നടത്തുകയാണ് 'ലൈറ്റ്' എന്ന പുതിയ കാമറാ കമ്പനി. 'ഫോട്ടോഗ്രാഫി തികച്ചും പുത്തന്‍ വെട്ടത്തില്‍' എന്നാണ് തങ്ങളുടെ പുതിയ രീതിയല്‍ നിര്‍മ്മിച്ച എല്‍ 16 കാമറയെപ്പറ്റി കമ്പനി പറയുന്നത്.

കാമറ വിജയകരമായാലും ഇല്ലെങ്കിലും ഈ കമ്പനി, തങ്ങളുടെ എളിയ രീതിയിയില്‍, ഫോട്ടോ പിടിക്കുന്ന രീതിയെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കുന്നു എന്നു തന്നെ പറയണം.

ആദ്യം കാമറയുടെ ഹാര്‍ഡ്‌വെയറിനെ പരിചയപ്പെടാം: പതിറ്റാണ്ടുകളായി പരിചയമുള്ള കാമറകളോടല്ല ഇതിനു സാമ്യം (ലൈട്രോ പോലും ആ വഴിയാണു തിരഞ്ഞെടുത്തത് എന്നോര്‍ക്കുക) മറിച്ച് സ്മാര്‍ട്ട്‌ഫോണുകളോടാണ്. കുറച്ചു കനം കൂടിയ ഒരു ഐഫോണ്‍ 6S Plsu എന്നു വേണമെങ്കില്‍ ഇതിന്റെ വലുപ്പത്തെപ്പറ്റി പറയാം. ജാക്കറ്റിന്റെ പോക്കറ്റുകളില്‍ ഇടാവുന്ന സൈസിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫോണ്‍ കാമറകളുടേതു പോലുള്ള 13MP ശേഷിയുള്ള 16 കാമറ മൊഡ്യൂളുകളാണ് ഇതിന്റെ മുഖത്തുള്ളത്. ഇവയില്‍ അഞ്ചെണ്ണം 35mm ഫോക്കല്‍ ലെങ്ത് ഉള്ള ലെന്‍സുകളും അഞ്ചെണ്ണം 70mm ലെന്‍സുകളും ആറെണ്ണം 150mm ലെന്‍സുകളുമാണ്. ഇവയില്‍ 35mm ന് പരമ്പരാഗതരീതിയിലുള്ള ലെന്‍സ് വിന്യാസമാണുള്ളതെങ്കല്‍ മറ്റു രണ്ടു ഫോക്കല്‍ ലെങ്തുകള്‍ക്കും ലെന്‍സുകളെ മടക്കിയടുക്കുകയാണു ചെയ്തിരിക്കുന്നത്. ലെന്‍സുകള്‍ക്ക് പല aperture ആയിരിക്കും. കാമറയുടെ മറുവശത്ത് 5inch എല്‍സിഡിയും.

ക്ലിക്കുചെയ്യുമ്പോള്‍ പതിനാറില്‍ പത്തു കാമറകള്‍ ഒരേ സമയം പടമെടുക്കുകയും തല്‍ഫലമായി ഉണ്ടാകുന്ന ഡാറ്റ കംപ്യൂട്ടര്‍ വിദ്യകൊണ്ട് യോജിപ്പിച്ച് (computationally fused) ഒറ്റപ്പടമാക്കുകയും ചെയ്യുന്നു. ഈ രീതി ധാരാളം സൂക്ഷ്മാമംശം പിടിച്ചെടുക്കാന്‍ സഹായിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങളില്‍ 35, 70 ഫോക്കല്‍ ലെങ്തുകളില്‍ പടത്തിന് 52 MP വരെ റെസലൂഷന്‍ കിട്ടും. (ഏതാണ്ട് 130MP റെസലൂഷനുള്ള ഇമേജാണു റെക്കോഡു ചെയ്യുന്നത്. അതു പ്രോസസുചെയ്താണ് 52MPയിലേക്കും താഴ്ക്കും പോകുന്നത്.) എന്നാല്‍ 150mm ല്‍ പടമെടുക്കുമ്പോല്‍ 13MP റെസലൂഷനെ കിട്ടൂ. എങ്കില്‍പ്പോലും ഒന്നിലേറെ കാമറകള്‍ ഒരേസമയം ഷൂട്ടു ചെയ്യുന്നതിനാല്‍ നോയ്‌സ് കുറഞ്ഞ പടം ലഭിക്കുമെന്നു പറയുന്നു. കൂടാതെ ചലിക്കുന്ന സബ്ജക്റ്റിന്റെ പടമെടുക്കുമ്പോള്‍ പോലും HDR ഫോട്ടോ പിടിക്കല്‍ സാധ്യമാക്കുമെന്നും പറയുന്നു.

മറ്റു ചില ഫീച്ചറുകള്‍:

∙ കാമറയില്‍ത്തന്നെ എഡിറ്റിങ് സാധ്യമാണ്.

∙ വൈഫൈയും ജിപിഎസും, ആക്‌സെലെറോമീറ്ററും ഉണ്ട്.

∙ ഡെപ്ത്-മാപ്പിങ് വിദ്യ ഉപയോഗിക്കുന്നതിനാല്‍ പടമെടുത്തതിനു ശേഷവും ഡെപ്ത് ഒഫ് ഫീല്‍ഡ് ക്രമീകരിക്കാന്‍ അനുവദിക്കുന്നു. ഇത് f1.2 ലെന്‍സ് എഫക്ട് വരെ കൊണ്ടുവരാന്‍ അനുവദിക്കും.

∙ പിക്‌സലേഷന്‍ ഇല്ലാതെ 35-150mm ഒപ്റ്റിക്കല്‍ സൂം.

∙ കുറഞ്ഞ പ്രകാശത്തില്‍ പടമെടുക്കാനുള്ള ശേഷി.

∙ 35mm ഫോക്കല്‍ ലെങ്തില്‍ കാമറയുടെ മാക്രോ ശേഷി 10cm ആണെങ്കില്‍ 150mm ല്‍ അതു ഒരു മീറ്ററാകും.

∙ പൊടിയും വെള്ളവും പ്രശ്‌നമാകില്ല.

∙ 128GB ഇന്റേണല്‍ സ്റ്റോറെജ് കപ്പാസിറ്റിയുമായി ഇറക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. (2016ല്‍ മാര്‍ക്കറ്റിലെത്തുന്ന എന്തൊക്കെ വേണം എ്ന്നതിനെപ്പറ്റി തീരുമാനമായിട്ടില്ല.)

∙ 4K വരെ വിഡിയോ റെസലൂഷന്‍ കിട്ടും.

∙ ഈ കാമറയും ട്രൈപ്പോഡു ചുമക്കുന്നതില്‍ നിന്നു മോചിപ്പിക്കില്ല.

∙ തുടര്‍ച്ചയയി പടങ്ങളെടുത്ത ശേഷം അവയെ കൂട്ടിയോജിപ്പിച്ച് HDR പടമുണ്ടാക്കുന്ന രീതിക്കുമാറ്റം വരുത്തി ഒരേ സമയം പല apertureല്‍ ഫോട്ടോ എടുത്ത് HDR പടമാക്കും.

∙ JPEG, TIFF, RAW DNG തുടങ്ങിയ ഫോര്‍മാറ്റുകളില്‍ പടം സേവു ചെയ്യാന്‍ സാധിക്കും.

∙ വേണ്ട മാറ്റം വരുത്തിയ ആന്‍ഡ്രോയിഡാണ് ഒപ്പറേറ്റിങ് സിസ്റ്റം. 400 പടമെടുക്കാവുന്ന ബാറ്ററിയുമുണ്ട്.

∙ സ്മാര്‍ട്ട്‌ഫോണുകളിലും ഈ കാമറ ആശയം പ്രാവര്‍ത്തികമാക്കാം. ഫോണിന്റ കനം കൂടുമെന്നേയുള്ളു.

∙ കാമറയില്‍ ഡ്യൂവല്‍-ടോണ്‍ LED ഫ്‌ളാഷ് ഉണ്ടെങ്കിലും സിങ്ക് പോര്‍ട്ടോ ഹോട്ട് ഷൂവോ ഉണ്ടാകില്ല.

കാമറയുടെ വില 1699 ഡോളറാണ്. ഔദ്യാകികമായി അവതരിപ്പിച്ചെങ്കിലും കാമറ വിപണിയിലെത്തുന്നത് അടുത്ത കൊല്ലം അവസാനമായിരിക്കും. ഇപ്പോള്‍ അമേരിക്കയിലുള്ളവര്‍ക്കു പ്രീ ഓര്‍ഡല്‍ ചെയ്യാം.

സാമ്പിള്‍ പടങ്ങള്‍ കാണാന്‍:

 http://bit.ly/1G4JpDk

കമ്പനിയ്ക്ക് ഹര്‍പുനീത് സിങ് (Harpuneet Singh) പ്രശാന്ത് വെലഗലെറ്റി (Prasanth Velagaleti) എന്നീ ഇന്‍ഡ്യന്‍ വംശജരായ സീനിയര്‍ വൈസ് പ്രസിഡന്റുമാരും ഉണ്ട്.

അവലോകനം

പല aperture ഉള്ള ആദ്യ കംപ്യൂട്ടേഷണല്‍ കാമറ എന്നു സ്വയം വിവരിച്ചെത്തുന്ന പുതിയ കണ്‍സെപ്റ്റ് കാമറയുടെ പേരിലെ ''16'', അതിലുള്ള മൊഡ്യൂളുകളുടെ എണ്ണത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. പക്ഷെ കാമറ വൈഡായി 35mm വരെയേ പോകുന്നുള്ളു എന്നതും ടെലിയില്‍ 150mm ല്‍ തീരുന്നു എന്നതു കൂടാതെ പരമാവധി ഫോക്കല്‍ ലെങ്തില്‍ 13MP പടം മാത്രമെ പിടിക്കുന്നുള്ളു എന്നതും കുറവുകളാണ്. ഒരു 24-300mm ലെന്‍സ് മിനിമം ആവശ്യമായിരിക്കെ അതിനൊരു എല്‍ 40 അവതരിക്കേണ്ടതായി വന്നേക്കാം. എങ്കില്‍പ്പോലും അള്‍ട്രാ വൈഡ്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അടുത്തെങ്ങും ഗുണമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ കാമറയും ദ്വിമാനത മാത്രം രേഖപ്പെടുത്താനാണു ശ്രമിക്കുന്നത് എന്നതുകൊണ്ട് ഭാരത്തിന്റെ കാര്യത്തിലൊഴിച്ച് മറ്റു കാര്യങ്ങളിലൊന്നും പരമ്പരാഗത കാമറയ്ക്കു വെല്ലുവിളിയാകണമെന്നില്ല. ഇട്ടിരിക്കുന്ന വില (1700 ഡോളര്‍) വെറും ജിജ്ഞാസ കൊണ്ട് ഈ കാമറ വാങ്ങി നോക്കാന്‍ ആരെയും പ്രേരിപ്പിക്കില്ല. ഇതിന്റെ പുതുമ കഴിഞ്ഞാല്‍ പിന്നെ ആക്രിക്കടയിലേക്കാണോ സ്ഥാനമെന്നാര്‍ക്കറിയാം? കാമറാ സങ്കല്‍പ്പത്തിനു മാറ്റം വരും. അതിലെ ഒരു കണ്ണിയാകാനായിരിക്കാം ഇതിനു യോഗം. എന്തായാലും ആദ്യകാലത്ത് അമേരിക്കയില്‍ മാത്രം വില്‍ക്കാനാണ് അതിന്റെ സൃഷ്ടാക്കള്‍ ശ്രമിക്കുന്നത്. സാമ്പിള്‍ പടങ്ങള്‍ വെബിനുവേണ്ടി ഒരുക്കിയതാണ് എന്നതിനാല്‍ അതിന്റെ ക്വാളിറ്റിയെപ്പറ്റിയും ഇപ്പോള്‍ പറയാന്‍ വയ്യ.

(ഐഫോണില്‍ രണ്ടു കാമറ എന്ന ആശയം പരീക്ഷിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതായത് കാമറാ മുഖത്ത് ഒന്നിലേറെ ലെന്‍സുകള്‍ എന്ന ആശയം പൊലിച്ചു വന്നേക്കാം.)

ഡോ. രാജിവ് ലാറോയിയ

പുനെയില്‍ ജനിച്ച ഡോ. രാജിവ് ലാറോയിയ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ തന്റെ മാസ്റ്റേഴ്‌സ് ഡിഗ്രിയും Ph.Dയും നേടുന്നത് അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നാണ്. താനൊരു amateur ഫോട്ടോഗ്രാഫറാണ് എന്നു സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം പറയുന്നത് തനിക്ക് കാനന്റെ വില കൂടിയ DSLR കാമറകളും L ലെന്‍സുകളും ഉണ്ടായിരുന്നു എന്നാണ്. ഇപ്പോള്‍ അദ്ദേഹം അവ കാര്യമായി ഉപയോഗിക്കാറില്ല. പകരം ഐഫോണാണ് ഉപയോഗിക്കുന്നത്. ഫോണുകളെപ്പോലെ കൊണ്ടുനടക്കാവുന്ന, എന്നാല്‍ DSLRന്റെ ക്വാളിറ്റിയുള്ള കാമറ എന്ന ആശയമാണ് അദ്ദേഹത്തിന്റെ കമ്പനി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പ്രവചിക്കുന്നത് ഫുള്‍ ഫ്രെയിം DSLRയുഗം 2025ല്‍ അസ്തമിക്കും എന്നാണ്. പുതിയ കാമറ എന്ന തന്റെ ആശയവും പേറി നടക്കുന്ന കാലത്താണ് അദ്ദേഹം ഡെയ്‌വിനെ കണ്ടുമുട്ടുന്നതും അതു പങ്കുവയ്ക്കുന്നതും. അങ്ങനെ ലൈറ്റ് എന്ന കമ്പനി പിറക്കാനിടയാക്കി.

ഡോ. രാജിവ് DSLRകള്‍ക്കു കൊടുത്തിരിക്കുന്ന ആയുസായ പത്തു വര്‍ഷംകൊണ്ട് ഫോട്ടോഗ്രാഫിയില്‍ ധാരാളം മാറ്റം വന്നേക്കാം. എല്‍16 ന്റെ അടുത്ത വേര്‍ഷനുകള്‍ തന്നെ അതിന്റെ ചില കുറവുകള്‍ പരിഹരിച്ചെത്താം. എന്നാല്‍ ലൈട്രോയുടെയോ എല്‍ 16ന്റെയൊ സൃഷ്ടാക്കള്‍ പോലും സങ്കല്‍പ്പിക്കാത്ത തരം മാറ്റം വരും വര്‍ഷങ്ങളില്‍ ഫോട്ടോഗ്രാഫിയില്‍ വരാം.



******************************************

Google Chrome ഇൽ ഓഫ്‌ലൈൻ ആയി ബ്രൌസ് ചെയ്യാം. 

പുതിയ വെർഷൻ chrome ഇൽ ആണ് ഈ സൌകര്യമുള്ളത്. ഇതുവഴി ഒരിക്കൽ സന്ദര്ശിച്ച സൈറ്റുകൾ പിന്നീടു ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലാതെ തന്നെ ബ്രൌസ് ചെയ്യാം. 

എനേബിൾ ചെയ്യുന്ന വിധം.

1)ആദ്യമായി chrome സ്റ്റാർട്ട്‌ ചെയ്യുക. 
2)അഡ്രസ്‌ ബാറിൽ ഇങ്ങനെ ടൈപ്പ് ചെയ്തു എന്റർ അടിക്കുക.

chrome://flags

3) ഇപ്പോൾ 'chrome experimental features settings page' ഓപ്പണ്‍ ആകും. 
4)അതിൽ “Enable Offline Load Stale Button”
എന്ന option കണ്ടുപിടിച് enable ചെയ്യുക 
ബ്രൌസർ റീസ്റ്റാർട്ട്‌ ചെയുക. 
5)ഇപ്പോൾ ബ്രൌസിംഗ് ഹിസ്റ്ററിയിലുള്ള വെബ്സൈറ്റെസ് ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ കാണാവുന്നതാണ്.
 
NB: 'ആക്റ്റീവ് ഇന്റർനെറ്റ്‌ connection' വേണ്ട സൈറ്റുകൾ ഈ രീതിയിൽ ഓഫ് ലൈൻ ആയി ഉപയോഗിക്കാൻ പറ്റില്ല.‌




******************************************
Computer Tricks - Delete viruses

Delete viruses from pen drives using CMD

Mostly our pc gets attacked by viruses from pen drives, so here is way to protect your pen drive and computer from viruses. Just follow these steps and delete viruses from pen drive without affecting your pc.

Here are steps:
1). Connect your pen drive and do not open it by using auto run.

2). Open Run and type cmd and press enter.

3). In the Command Prompt, Type the drive letter of your pen drive (you can check it from my computer) and then press enter.

4). Type dir/w/o/a/p and press Enter. It will display list of files.

5). Now in that list search for virus files like:
Autorun.inf
New Folder.exe
Bha.vbs
Iexplore.vbs
Info.exe
New_Folder.exe
Ravmon.exe
RVHost.exe
any other files with .exe Extension. *

6). If it contains any of the files above file then type attrib -h -r -s -a *.* and press Enter.

7). Delete each of that file using delete Command del filename (For example: del autorun.inf )

It’s done!
Now you can scan your pen drive with any good antivirus and then can open it without affecting your system


******************************************







Sunday, 18 December 2016

18 December 2016

വാട്ട്‌സ്ആപ്പിൽ അക്ഷരങ്ങള്‍ അല്ലെങ്കില്‍ വാക്കുകള്‍ *ബോള്‍ഡ് (*) ആക്കാന്‍ വേണ്ടി തുടക്കവും അവസാനവും ആസ്ട്രിസ്‌ക് മാര്‍ക്കും (*) _ഇറ്റാലിക്കാക്കാന്‍ (_)വേണ്ടി തുടക്കവും അവസാനവും അണ്ടര്‍സ്‌കോര്‍(_) ചേര്‍ത്താല്‍ മതി.

Center line  line ~example~ ( example )

******************************************



******************************************
*മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ആയ വിന്‍ഡോസ്‌ 10 ന്റെ ഉപയോഗം എളുപ്പമാക്കാന്‍ സഹായിക്കുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.*
-------------------------------------------------------------------
1) Windows key + A ആക്ഷന്‍ സെന്റര്‍ തുറക്കുന്നു.

2) Windows key + C പേര്‍സണല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയെ listening മോഡില്‍ തുറക്കുന്നു.

3) Windows key + I സെറ്റിങ്ങ്സ് വിന്‍ഡോ തുറക്കുന്നു.

4) Windows key + L പിസി ലോക്ക് ചെയ്യുന്നു / യൂസര്‍ അക്കൗണ്ട്‌ പെട്ടന്ന് മാറ്റാന്‍ സഹായിക്കുന്നു.

5) Windows key + D Display and hide the desktop.

6) Windows key + E ഫയല്‍ എക്സ്‌പ്ലോറര്‍ തുറക്കുന്നു.

7) Windows key + S സെര്‍ച്ച്‌ വിന്‍ഡോ തുറക്കുന്നു.

8) Windows key + Number ടാസ്ക്ക് ബാറില്‍ പിന്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ അവയുടെ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ തുറക്കുന്നു.

9) Windows key + Arrow key Snap app windows left, right, corners, maximize, or minimize.

10) Windows key + Ctrl + D വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പ് ആഡ് ചെയ്യുന്നു.

11) Windows key + Ctrl + Left or Right arrow Switch between virtual desktops.

12) Windows key + Enter Open Narrator.

13) Windows key + Home Minimize all but the active desktop window (restores all windows on second stroke)

14) Windows key + Tab ടാസ്ക്ക് വ്യൂ ഓപ്പണ്‍ ചെയ്യുന്നു.

15) Ctrl + Shift + Esc ടാസ്ക്ക് മാനേജര്‍ ഓപ്പണ്‍ ചെയ്യുന്നു.

16) Alt +Tab Switch between open apps

17) Windows key + PrtScn സ്ക്രീന്‍ഷോട്ട് എടുക്കാന്‍.

18) Windows key + Shift + Up arrow Stretch the desktop window to the top and bottom of the screen.

17 December 2016

Chromecast
------------------
Chromecast is a media streaming device that plugs into the HDMI port on your TV. Simply use your mobile device and the TV you already own to cast your favorite TV shows, movies, music, sports, games and more. Chromecast works with iPhone®, iPad®, Android phone and tablet, Mac® and Windows® laptop, and Chromebook.



******************************************

Wife hacking tool. ( It's working bt sometimes it's not working *root not required*  educational purpose only .

Download apk


******************************************



16 December 2016

Parrot Security OS is a security oriented operating system designed for Pentesting, Computer Forensic, Reverse engineering, Hacking, Cloud pentesting, privacy/anonymity and cryptography. Based on Debian and developed by Frozenbox network.


Features of Linux is parrot 
-------------------------------------------
~updated pentesting tools
~great for forensic analysis
~custom hardened 3.16            kernel
~MATE interface with custom themes, wallpapers and icons
~fast lightweight system       designed also for old computers
~PenMode + AirMode
~AnonSurf functionality (tor & i2p)
~pandora’s box ram cleaner at shutdownencrypted installation
~cryptocurrency friendly
~all the necessary for programming out of the box

~cloud compatible

Review of parrot os

************************************************
Foot printing 
--------------------
First step of ethical hacking 

The concept used to gathering information about organisations , etc

Download footprinting detailed pdf


************************************************


9 Popular Mobile Operating Systems

1. Android OS (Google Inc.)

The Android mobile operating system is Google's open and free software stack that includes an operating system, middleware and also key applications for use on mobile devices, including smartphones. Updates for the open source Android mobile operating system have been developed under “dessert-inspired” codenames (Cupcake, Donut, Eclair, Gingerbread, Honeycomb, Ice Cream Sandwich) with each new version arriving in alphabetical order with new enhancements and improvements.

2. Bada (Samsung Electronics)

Bada is a proprietary Samsung mobile OS that was first launched in 2010. The Samsung Wave was the first smartphone to use this mobile OS. Bada provides mobile features such as multipoint-touch, 3D graphics and of course, application downloads and installation.

Did You Know…? In the computer industry, proprietaryis the opposite of open. A proprietary design or technique is one that is owned by a company. It also implies that the company has not divulged specifications that would allow other companies to duplicate the product.

3. BlackBerry OS (Research In Motion)

The BlackBerry OS is a proprietary mobile operating system developed by Research In Motion for use on the company’s popular BlackBerry handheld devices. The BlackBerry platform is popular with corporate users as it offers synchronization with Microsoft Exchange, Lotus Domino, Novell GroupWise email and other business software, when used with the BlackBerry Enterprise Server.

4. iPhone OS / iOS (Apple)

Apple's iPhone OS was originally developed for use on its iPhone devices. Now, the mobile operating system is referred to as iOS and is supported on a number of Apple devices including the iPhone, iPad, iPad 2 and iPod Touch. The iOS mobile operating system is available only on Apple's own manufactured devices as the company does not license the OS for third-party hardware. Apple iOS is derived from Apple's Mac OS X operating system.

Editor’s Pick:  Need help understanding Apple mobile devices? Webopedia’s “iPhone, iPhone 3G, and iPhone 3G S - What's The Difference?” article will help you get started.     

5. MeeGo OS (Nokia and Intel)

A joint open source mobile operating system which is the result of merging two products based on open source technologies: Maemo (Nokia) and Moblin (Intel).  MeeGo is a mobile OS designed to work on a number of devices including smartphones, netbooks, tablets, in-vehicle information systems and various devices using Intel Atom and ARMv7 architectures.

6. Palm OS (Garnet OS)

The Palm OS is a proprietary mobile operating system (PDA operating system) that was originally released in 1996 on the Pilot 1000 handheld. Newer versions of the Palm OS have added support for expansion ports, new processors, external memory cards, improved security and support for ARM processors and smartphones. Palm OS 5 was extended to provide support for a broad range of screen resolutions, wireless connections and enhanced multimedia capabilities and is called Garnet OS.

7. Symbian OS (Nokia)

Symbian is a mobile operating system (OS) targeted at mobile phones that offers a high-level of integration with communication and personal information management (PIM) functionality. Symbian OS combines middleware with wireless communications through an integrated mailbox and the integration of Java and PIM functionality (agenda and contacts). Nokia has made the Symbian platform available under an alternative, open and direct model, to work with some OEMs and the small community of platform development collaborators. Nokia does not maintain Symbian as an open source development project.

8. webOS (Palm/HP)

WebOS is a mobile operating system that runs on the Linux kernel. WebOS was initially developed by Palm as the successor to its Palm OS mobile operating system. It is a proprietary Mobile OS which was eventually acquired by HP and now referred to as webOS (lower-case w) in HP literature. HP uses webOS in a number of devices including several smartphones and HP TouchPads. HP has pushed its webOS into the enterprise mobile market by focusing on improving security features and management with the release of webOS 3.x. HP has also announced plans for a version of webOS to run within the Microsoft Windows operating system and to be installed on all HP desktop and notebook computers in 2012.

9. Windows Mobile (Windows Phone 7)

Windows Mobile is Microsoft's mobile operating system used in smartphones and mobile devices – with or without touchscreens. The Mobile OS is based on the Windows CE 5.2 kernel. In 2010 Microsoft announced a new smartphone platform called Windows Phone 7.


************************************************

🗣 Whatsapp- ലൂടെ application send ചെയ്യുന്ന രീതി..
👇 �👇 �👇 � 👇 � 👇 � 👇 �👇 �
ഇനി whatsapp - ലൂടെ നിങ്ങൾക്കും എന്ത് വേണമെങ്കിലും അയക്കാം..
ചെയ്യേണ്ടത് ഇത്ര മാത്രം...
1) അയക്കാൻ ഉദ്ദേശിക്കുന്ന ഫയൽ file explore-ൽ(es file explore or more) പോയി സെലക്ട് ചെയ്യുക.
2) സെലക്ട് ചെയ്ത ഫയൽ rename കൊടുക്കുക.
ഉദാ :- whatsapp.apk എന്നുള്ളത് whatsapp.txt എന്ന് change ചെയ്യുക..
3) rename ചെയ്ത ഫയൽ (whatsapp.txt) ഇനി whatsapp-ലൂടെ share ചെയ്യുക..
4) massage send ചെയ്തു download ചെയ്ത ശേഷം അത് rename ചെയ്യുക
ഉദാ:- whatsapp.txt എന്നുള്ളത്

Whatsapp.apk എന്ന് ആകിയത്തിന്ന് ശേഷം install ചെയ്യാം..

Friday, 16 December 2016

15 December 2016



Click here to download Pharma sahi daam android app

-------------------------------------------------------------------
Wearable technology (also called wearable gadgets) is a category of technology devices that can be worn by a consumer and often include tracking information related to health and fitness. Other wearable tech gadgets include devices that have small motion sensors to take photos and sync with your  mobile devices.

Examples of wearable tech include:

CommBadge: a wearable Bluetooth personal communicator for iPhone and Android.




Google Goggles: a downloadable image recognition application created by Google, used for searches based on images taken by handheld devices.

********

Search for pictures with Google Goggles

You can do a Google search by taking a picture with your device using the Google Goggles app.

How to search for an image

1) Open the Google Goggles app.

2) Point your camera in the direction of the item you want to search for.

3) Touch the photo icon.

4) If Google recognizes the image in your photo, the search results will tell you about what's in the photo.

Tip: Horizontal photos work better than vertical ones.

Click here Google Goggles android app


******************************************

Thursday, 15 December 2016

14 December 2016

What is USSD??
-------------------------
USSD (Unstructured Supplementary Service Data) is a Global System for Mobile(GSM) communication technology that is used to send text between a mobile phone and an application program in the network. Applications may include prepaid roaming or mobile chatting.

*****************************************

What is UPI
------------------
Unified Payments Interface (UPI) is a system that powers multiple bank accounts (of participating banks), several banking services features like fund transfer (P2P), and merchant payments in a single mobile application.

*****************************************

Welcome to technology

Latest technology കളെപ്പറ്റി അറിയാനും പങ്കുവയ്ക്കാനുമാണ് ഈ Whats app group നിർമ്മിച്ചിരിക്കുന്നത് നിങ്ങൾക്കറിയാവുന്ന കാര്യങ്ങളും ആശയങ്ങളും ഇവിടെ അവതരിപ്പിക്കാൻ സാദിക്കുന്നതാണ്
----------------------------
പാലിക്കേണ്ട നിയമങ്ങൾ
----------------------------
1) Technology യെ സമ്പന്തിക്കുന്ന കാര്യങ്ങൾ മാത്രം post ചെയ്യാം.

2) Politics, film, actors, religion, etc... post കൾ അനുവദിക്കുന്നതല്ല.

3)സ്വകാര്യ കാര്യങ്ങൾ post ചെയ്യാൻ അനുവാദമില്ല.(photos, contacts,adds, personal chat, etc...)

4)Grop member's ൻ്റെ number ദുരുപയോഗം ചെയ്യാൻ പാടില്ല.
------------------------------
ഈ group ൽ Join ചെയ്യാൻ
ഈ link ൽ click ചെയ്യുക

https://chat.whatsapp.com/Dumr1qFcGhx88uSiePwKn0
--------------------------------

NB: നിയമങ്ങൾ പാലിക്കാത്തവരെ ഈ group ൽ നിന്നും remove ചെയ്യുന്നതാണ്